ഒമ്പതുകാരനെ 4 വയസുമുതല്‍ പീഡനത്തിനിരയാക്കിയ യുവാവിന് 70 വര്‍ഷം കഠിനതടവ്

arrest

യുകെജിയില്‍ പഠിക്കുന്ന കാലം മുതല്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

ഒമ്പതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 70 വര്‍ഷം കഠിനതടവ്. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. 2019-ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒറ്റൂര്‍ ശ്രീനാരായണപുരം സ്വദേശിയായ ജെയിനിനെ കോടതി ശിക്ഷിച്ചത്.


യുകെജിയില്‍ പഠിക്കുന്ന കാലം മുതല്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 50 വര്‍ഷമാണ് തടവില്‍ കഴിയേണ്ടിവരിക. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണം.


പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ഇരയ്ക്കു നഷ്ട പരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കോടതി വിചാരണ വേളയില്‍ ഒരു മാസം മുമ്പ് ജെയിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ച്ച മുമ്പ് ചെന്നൈയില്‍ നിന്നാണ് പൊലീസ് ഇയാളെ പി ടികൂടിയത്.

Tags