ഇടുക്കിയിൽ അയൽവാസി പറഞ്ഞത് വിശ്വസിച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്
മുട്ടം: ഇടുക്കിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. ഇടുക്കി പൂപ്പാറ മുരിക്കുംതൊട്ടി വലിയകുന്നേൽ ബൈജു (48)-നെയാണ് തൊടുപുഴ അഡിഷണൽ ജില്ലാ ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. 2016 ഡിസംബർ 25-നാണ് കേസിന് ആസ്പദമായ സംഭവം.
tRootC1469263">അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഭാര്യ അജിമോളുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ബൈജു. അജിമോൾ അടിമാലിയിലെ അവരുടെ വീട്ടിലായിരുന്നു. അജിമോൾക്ക് മറ്റൊരാളോട് ബന്ധമുണ്ടെന്ന് അയൽവാസി ബൈജുവിനെ അറിയിച്ചു. ഇത് വിശ്വസിച്ച ബൈജു, ഡിസംബർ 24-ന് അജിമോളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷിക്കാമെന്ന് പറഞ്ഞ് അജിമോളെ ഇയാളുടെ വീട്ടിലേക്ക് തിരികെകൊണ്ടുപോയി.
പിറ്റേദിവസം രാവിലെ ബാഗിന്റെ വള്ളി കഴുത്തിൽ കുരുക്കിയാണ് ബൈജു അജിമോളെ കൊലപ്പെടുത്തിയത്. അജിമോളെ കൊലപ്പെടുത്തിയെന്ന് അയൽവാസിയോട് പറഞ്ഞശേഷം ബൈജു അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തി.
എന്നാൽ കേസിന്റെ വിചാരണമധ്യേ, പ്രതി കുറ്റംനിഷേധിച്ചു. അയൽവാസികളും വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കൂറുമാറി. എന്നാൽ, വിസ്താരത്തിനിടെ അജിമോളെ കൊന്നുവെന്ന് ബൈജു പറഞ്ഞതായി ഒരു അയൽവാസി സമ്മതിച്ചതും, ബൈജുവും അജിമോളും രാത്രി ഒരുമിച്ച് ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടിലുള്ളവർ പറഞ്ഞതും കേസിൽ നിർണായകമായി. കൊലപാതകത്തിനുപയോഗിച്ച ബാഗിന്റെ വള്ളിയിൽനിന്ന് അജിമോളുടെ തലമുടി കണ്ടെത്തിയതും വലിയ തെളിവായി.
.jpg)


