റെയില്‍വേ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവിന് സാമൂഹിക സേവനം ശിക്ഷ

court

ശിക്ഷയായി ഒരു ദിവസം സാമൂഹിക സേവനം ചെയ്യാനും മൂവായിരം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

കൊല്ലം:  ഇടവ-കാപ്പില്‍ റെയില്‍വേ പാലത്തിന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കുറ്റക്കാരന്‍ എന്ന് കോടതി. ശിക്ഷയായി ഒരു ദിവസം സാമൂഹിക സേവനം ചെയ്യാനും മൂവായിരം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.

അനധികൃതമായി റെയില്‍വേ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയതിനും പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയതിനും 'ജന്‍ വിശ്വാസ് ആക്ട് 2026, റെയില്‍വേ ആക്ട് 1989 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെ ശിക്ഷിച്ചതെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോണ്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേ ട്രാക്കുകള്‍, പാലങ്ങള്‍, നിയന്ത്രിത മേഖലകള്‍ എന്നിവയ്ക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 

Tags