പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുല്‍ അമീനും ഭാര്യ നർസീനയും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു.
കൊച്ചി : പെരുമ്പാവൂരില്‍ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നില്‍ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോണ്‍ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുല്‍ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഞ്ഞാശേരിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇവർ.
പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുല്‍ അമീനും ഭാര്യ നർസീനയും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു.
താമസസ്ഥലത്തു വച്ച് വീണ്ടും രൂക്ഷമായ തർക്കമുണ്ടാകുകയും ഇതിനിടയില്‍ പ്രകോപിതനായ റാബുല്‍ കയ്യില്‍ കിട്ടിയ ആയുധം ഉപയോഗിച്ചു ഭാര്യയുടെ തലയ്ക്കടിക്കുകയുമായിരുന്നു എന്നാണു വിവരം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇന്നു രാവിലെയാണു വിവരം പുറത്തറിയുന്നത്.
.jpg)