സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് നല്‍കാത്തതിന് അച്ഛനെ കൊന്നു,മകന് ജീവപര്യന്തം
Updated: Feb 27, 2026, 16:02 IST
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പ്രതി ആന്റണിയുടെ തലയ്ക്കടിക്കുകയായിരുന്നു
തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി.നെടുമങ്ങാട് സ്വദേശി ആന്‍റണിയെ കൊലപ്പെടുത്തിയ കേസില്‍ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.2022 ജൂലൈയിലാണ് കൊലപാതകം നടന്നത്.
50000 രൂപ പിഴയും വിധിച്ചു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പ്രതി ആന്റണിയുടെ തലയ്ക്കടിക്കുകയായിരുന്നു. 25 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആന്‍റണി. പിന്നാലെയാണ് മരണം സംഭവിച്ചത്.
tRootC1469263">.jpg)


