ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് യുവാവ് ആശുപത്രിയിൽ; അന്നനാളത്തിൽ 15cm നീളമുള്ള കത്രിക,അടിയന്തര ശസ്ത്രക്രിയ
കോഴിക്കോട്: ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ച, ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയുടെ അന്നനാളത്തിൽനിന്ന് 15cm നീളമുള്ള കത്രിക പുറത്തെടുത്തു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.
tRootC1469263">ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് യുവാവിനെ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ കൊണ്ടുവന്നത്. എക്സ്‌റേ എടുത്തു പരിശോധിച്ചപ്പോഴാണ് അന്നനാളം തുടങ്ങുന്ന ഭാഗത്തായി കത്രിക കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ച് രാത്രി എട്ടോടെ അടിയന്തരശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ പറഞ്ഞു. 15 സെന്റിമീറ്ററോളം നീളമുള്ള കത്രികയാണ് പുറത്തെടുത്തത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
ഇഎൻടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ആഷ്, ഡോ. ചിത്ര, ഡോ. ഫാത്തിമ, അനസ്തീസ്യ വിഭാഗത്തിലെ ഡോ. മിനു, ഡോ. രാഗിൻ, ഡോ. ഫഹ്മിദ, ഡോ. ധന്യ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
.jpg)


