എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

kollam
kollam

2023ല്‍ 88 ഗ്രാമിലധികം എം.ഡി.എം.എ കടത്താൻ ശ്രമിച്ചതിന് ഇരുവരെയും പാലക്കാട് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കൊല്ലം : സ്കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍.ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം ഓർക്കിഡ് ഇന്റർനാഷണല്‍ അപ്പാർട്ട്‌മെന്റില്‍ സിന്ധു (30) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.

tRootC1469263">

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്.എൻ കോളേജിന് സമീപമുള്ള സ്വകാര്യ റെസിഡൻസിയില്‍ നിന്ന് ഇവരെ പിടികൂടിയത്. അച്ചുവിന്റെ പക്കല്‍ നിന്ന് 1.985 ഗ്രാമും രണ്ടാം പ്രതിയായ സിന്ധുവിന്റെ പക്കല്‍ നിന്ന് 1.884 ഗ്രാമും എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. 2023ല്‍ 88 ഗ്രാമിലധികം എം.ഡി.എം.എ കടത്താൻ ശ്രമിച്ചതിന് ഇരുവരെയും പാലക്കാട് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags