മാലിന്യം റോഡ് സൈഡില്‍ തള്ളുന്നതിനിടെ യുവാവ് വീണത് 35 അടി താഴ്ചയിലേക്ക്

rescue

കരിമ്പിന്‍ജ്യൂസ്, ഇളനീര്‍ വില്‍പനശാലയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കടയിലെ മാലിന്യങ്ങള്‍ റോഡരികിലെ കുഴിയിലേക്ക് തള്ളുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ 35 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ അസം സ്വദേശിയെ ഫയര്‍ഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപം ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും ഇടയിലായിരുന്നു അപകടം. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പിന്‍ജ്യൂസ്, ഇളനീര്‍ വില്‍പനശാലയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കടയിലെ മാലിന്യങ്ങള്‍ റോഡരികിലെ കുഴിയിലേക്ക് തള്ളുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.


കൊക്കയുടെ അടിത്തട്ടില്‍ നേരത്തേ തള്ളിയിരുന്ന കരിമ്പിന്‍ചണ്ടിയുടെ കൂമ്പാരത്തിന് മുകളിലേക്കാണ് ഇയാള്‍ പതിച്ചത്. ഇത് വീഴ്ചയുടെ ആഘാതം കുറച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കുത്തനെയുള്ളതും കാടുമൂടിയതുമായ പ്രദേശമായതിനാല്‍ നാട്ടുകാര്‍ക്ക് ഇയാളുടെ അടുത്തെത്തി രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്നെത്തിയ ഏഴംഗ അഗ്‌നിരക്ഷാസേനാ സംഘം കയറുകളും റെസ്‌ക്യൂ ബാസ്‌കറ്റും ഉപയോഗിച്ച് സാഹസികമായി ഇയാളെ മുകളിലെത്തിച്ചു.

വീഴ്ചയില്‍ ഇയാളുടെ കാലിന് ഒടിവുണ്ടായി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags