സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു
ചക്കുവള്ളി ചിറ നീന്തിക്കടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി പന്തയം വെച്ചിരുന്നത്.
കൊല്ലം : സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു.ചക്കുവള്ളി പള്ളിശ്ശേരിക്കല്‍ ചിറയുടെ തെക്കതില്‍ ബാബുവാണ് ചക്കുവള്ളി ചിറയില്‍ മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ചക്കുവള്ളി ചിറ നീന്തിക്കടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി പന്തയം വെച്ചിരുന്നത്.
ഇതനുസരിച്ച് നീന്തല്‍ തുടങ്ങിയെങ്കിലും അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ബാബു വെള്ളത്തില്‍ താഴ്ന്നു പോകുകയായിരുന്നു.ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സ്കൂബാ ടീം നടത്തിയ വ്യാപകമായ തിരച്ചിലില്‍ രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്
.jpg)

