ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു
Updated: Dec 31, 2025, 13:12 IST
ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം.
ഓമശേരി: ഗ്ലാസ് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കല്‍ പൊലിച്ചാലില്‍ KGM ഷോപ്പ് ഉടമ കെ.സി ഷാഫി (27) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം.
അപകടം സംഭവിച്ചയുടനെ ഓമശേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: കെ.സി ആലിഹാജി. മാതാവ്: സൈനബ. സഹോദരങ്ങള്‍: സിറാജ്, നിസാർ, സിനാൻ, സാക്കിറ, നസീറ.
tRootC1469263">.jpg)


