ടോറസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ്‌വാനുമായി കൂട്ടിയിടിച്ച്‌ യുവാവിനു ദാരുണാന്ത്യം

d

മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന് സ്കൂട്ടറിലേക്ക് ഇടിച്ച്‌ മണികണ്ഠന് ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില് ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് - ജയശ്രീ ദമ്ബതികളുടെ മകന് സൗത്ത് ഇന്ത്യന് ബാങ്ക് ജീവനക്കാരനായ മണികണ്ഠന് (27) ആണ് മരിച്ചത്.അഴിക്കോട് യുപി സ്കൂളിന് സമീപത്ത് രാവിലെയായിരുന്നു അപകടം.

tRootC1469263">

മണികണ്ഠന് സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന് സ്കൂട്ടറിലേക്ക് ഇടിച്ച്‌ മണികണ്ഠന് ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മണികണ്ഠന് മരണപ്പെട്ടു

Tags