മലപ്പുറത്ത് കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

d
d

കാര്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ പൊടുന്നനെ ഓഫായിരുന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതിനു പിന്നാലെയാണ് കാര്‍ കത്തിയത്. കാറില്‍ അകപ്പെട്ട ഇയാള്‍ വാതില്‍ തുറന്ന് പുറത്തുകടന്നു

മലപ്പുറം:  തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്.80 ശതമാനത്തിലേറെ പൊള്ളലേറ്റ ആദിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

tRootC1469263">

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനു സമീപത്ത് വെച്ച്‌ കാറിന് തീപിടിച്ച്‌ യുവാവിന് പൊള്ളലേറ്റത്.വീട്ടില്‍ നിന്ന് പുറത്തു പോയി തിരിച്ചു വീട്ടു മുറ്റത്തേക്കുവന്ന കാര്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ പൊടുന്നനെ ഓഫായിരുന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതിനു പിന്നാലെയാണ് കാര്‍ കത്തിയത്. കാറില്‍ അകപ്പെട്ട ഇയാള്‍ വാതില്‍ തുറന്ന് പുറത്തുകടന്നു.

ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും  മരണപ്പെടുകയായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Tags