ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

elephant

ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുകുമാരനെ കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് കൈവട്ട സ്കൂള്‍ ജംഗ്ഷൻ റോഡില്‍ വെച്ച്‌ കാട്ടാന ആക്രമിച്ചത്

കോഴിക്കോട്:  ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു .ബിദർക്കാട് ഓടോടംവയല്‍ സ്വദേശി സുകുമാരൻ(52) ആണ് മരിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബിദർക്കാട് ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുകുമാരനെ കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് കൈവട്ട സ്കൂള്‍ ജംഗ്ഷൻ റോഡില്‍ വെച്ച്‌ കാട്ടാന ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ ഇയാളെ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ആശുപത്രിയിലേക്കും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഭാര്യ: തമിഴ്സെല്‍വി. മക്കള്‍: സുമൻ, കൗശല്യ.

Tags