'പാട്ട് പാടിയതിനെ' തുടര്‍ന്ന് തര്‍ക്കം: കമ്പികൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Updated: Jul 6, 2026, 11:25 IST
കമ്പി വടി കൊണ്ട് അടിയേറ്റതോടെ വിനീഷിന്റെ തലയോട്ടി പൊട്ടിയിരുന്നു.
കോട്ടയം: പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടർന്ന് കമ്പി വടികൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തില്‍ പ്രതികളായ ബിജു, ബിന്ദു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.നിരവധി കേസുകളില്‍ പ്രതിയാണ് ബിജു.ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.കമ്പി വടി കൊണ്ട് അടിയേറ്റതോടെ വിനീഷിന്റെ തലയോട്ടി പൊട്ടിയിരുന്നു.
.jpg)

