ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ; കോഴിക്കോട് അതിഥിതൊഴിലാളി തൂങ്ങിമരിച്ചു
Updated: Dec 22, 2025, 10:52 IST
ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.പിന്നീട് ഭാര്യ വിളിച്ചറിയിച്ചതനുസരിച്ച് മറ്റൊരാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചോട്ടുവിനെ മരിച്ച നിലയില്‍ കണ്ടത്.
കോഴിക്കോട് : ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ ചോട്ടു ആലം(30) ആണ് തൂങ്ങി മരിച്ചത്.ചെങ്ങോട്ടുപൊയിലിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
tRootC1469263">ചിക്കന്‍ സ്റ്റാളില്‍ തന്നെയാണ് ഇയാള്‍ ജീവനൊടുക്കിയത്. ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.പിന്നീട് ഭാര്യ വിളിച്ചറിയിച്ചതനുസരിച്ച് മറ്റൊരാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചോട്ടുവിനെ മരിച്ച നിലയില്‍ കണ്ടത്. കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.jpg)


