ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലുണ്ടായ തര്‍ക്കം പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസ് ; രണ്ടു പേര്‍ അറസ്റ്റില്‍
ചേര്‍ത്തല മരുത്തോര്‍വട്ടം മറ്റത്തില്‍ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നടുവത്ത് നഗര്‍ പാലപ്പറമ്പില്‍ അനുരാഗ് (25) എന്നിവരെയാണ് പൂച്ചാക്കല്‍ പൊലീസ് പിടികൂടിയത്
ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലുണ്ടായ തര്‍ക്കം പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചേര്‍ത്തല മരുത്തോര്‍വട്ടം മറ്റത്തില്‍ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നടുവത്ത് നഗര്‍ പാലപ്പറമ്പില്‍ അനുരാഗ് (25) എന്നിവരെയാണ് പൂച്ചാക്കല്‍ പൊലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മുന്‍വശത്തുവച്ചുണ്ടായ വാക്കുതര്‍ക്കം അനീഷ് കുമാര്‍ എന്നയാള്‍ ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 26-ന് വൈകിട്ട് അനീഷ് കുമാറിനെ പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ചും മുഖത്തിടിച്ചുമാണ് പ്രതികള്‍ അനീഷിനെ നേരിട്ടത്. തുടര്‍ന്ന് നാഭിക്ക് പലതവണ ചവിട്ടുകയും ഹെല്‍മെറ്റ് ഉപയോഗിച്ച് വീണ്ടും തലയ്ക്കടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
.jpg)

