കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു

d

അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഗവണ്‍മെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ വച്ച്‌ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു.കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശി അബിൻ കെ. സതീഷിനാണ് (21) ആണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ.

ഈ സമയത്താണ് മൂന്നാം നിലയില്‍ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോള്‍ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെ ലാബിലുള്ളവർ കൈ സോപ്പിട്ട് കഴുകുകയും ആശുപത്രിയില്‍ നിന്ന് തന്നെ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു.

മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു.

Tags