വീട്ടിലേക്ക് അതിക്രമിച്ചു കയറി; രണ്ടാം നിലയില്‍ പഠിച്ചു കൊണ്ടിരുന്ന 17കാരിയെ ഉപദ്രവിച്ചു; യുവാവ് പിടിയില്‍
Thu, 18 May 2023

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വിഴിഞ്ഞം പുല്ലൂർകോണം ലക്ഷ്മി ഭവനിൽ ശരത് (27) ആണ് പിടിയിലായത്. വീട്ടുകാർ നൽകിയ പരാതിയിൽ കോവളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 12ാം തീയതിയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു 17 കാരിയായ പെൺകുട്ടി. അതിനിടെ പ്രതി അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.
പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.