മുത്തങ്ങയിൽ എം.ഡി.എം.എ.യുമായി ഒരാൾ പോലീസ് പിടിയിൽ

google news
sssss

വയനാട് : മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറും പോലീസ് പാര്‍ട്ടിയും എം.ഡി.എം.എ പിടികൂടി. സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള പോലീസ്  സംഘം വാഹന പരിശോധന ഡ്യൂട്ടി ചെയ്തുവരവേ ഗുണ്ടല്‍പേട്ട ഭാഗത്തുനിന്നും കെ.എല്‍ 58 ജി 2222 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഒരു ഷോള്‍ഡര്‍ ബാഗില്‍ സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട മയക്ക് മരുന്നായ 7.15 ഗ്രാം എം.ഡി.എം എ  കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവരികയായിരുന്ന ഹിജാസ് അസ്ലാം, ചെപ്പങ്ങ തോട്ടത്തില്‍ വീട്, നരിക്കുനി എന്നയാളെ അറസ്റ്റ് ചെയ്തു.

Tags