മന്ത്രവാദത്തിന്റെ പേരില്‍ പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കല്‍ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ തട്ടിപ്പും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
tRootC1469263">മന്ത്രവാദത്തിലൂടെയും ആഭിചാരത്തിലൂടെയും ഭാവി പ്രവചിക്കാനും കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പൗരന്മാരെയും താമസക്കാരെയും കബളിപ്പിച്ച് വലിയ തുകകള്‍ കൈപ്പറ്റുന്നയാളാണ് പിടിയിലായത്.
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങള്‍, ഏലസ്സുകള്‍, തിരിച്ചറിയപ്പെടാത്ത വസ്തുക്കളും ദ്രാവകങ്ങളും, പണം ശേഖരിക്കുന്നതിനുള്ള പെട്ടി, മന്ത്രവാദ ചടങ്ങുകള്‍ക്കായി തയ്യാറാക്കിയ വസ്ത്രങ്ങള്‍ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
.jpg)


