പത്തനംതിട്ടയിൽ പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Updated: Apr 25, 2026, 11:40 IST
കഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് അടിമയാക്കുകയും തുടർന്ന് അശ്ലീല വീഡിയോകള്‍ കാണിച്ചു പീഡിപ്പിക്കുകയുമായിരുന്നു.
പത്തനംതിട്ട: 12 വയസുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജിനെയാണ് (22) മലയാലപ്പുഴ പോലീസ് പിടികൂടിയത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് അടിമയാക്കുകയും തുടർന്ന് അശ്ലീല വീഡിയോകള്‍ കാണിച്ചു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലഹരി ഉപയോഗം മൂലം ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും അനുഭവപ്പെട്ട കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.ഇവിടെ വെച്ച് ഡോക്ടറോടാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മലയാലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു
.jpg)

