ബാങ്കില്‍ ബോംബുവച്ചെന്ന വ്യാജ സന്ദേശം അയച്ച പ്രതി പിടിയില്‍
മദ്യലഹരിയിലാണ് ഇയാള്‍ ബാങ്കില്‍ ബോംബ് വെച്ചതായി പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
നൂറനാട് പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ബി ഐ ശാഖയില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശമയച്ചയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലമേല്‍ ആദിക്കാട്ടുകുളങ്ങര തൈക്കാപറമ്പില്‍ വീട്ടില്‍ ഷാജഹാന്‍ (47) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ബാങ്കില്‍ ബോംബ് വെച്ചതായി പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
വ്യാഴാഴ്ച പകല്‍ 3.10-ഓടെയാണ് നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്ന് രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബോംബ് ഭീഷണിയുണ്ടായ ഉടന്‍ തന്നെ പോലീസെത്തി ജീവനക്കാരെയടക്കം പുറത്തിറക്കിയ ശേഷം ബാങ്ക് ശാഖ അടപ്പിച്ചിരുന്നു. പിന്നീട് ആലപ്പുഴയില്‍നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെത്തി ബാങ്കിനുള്ളില്‍ പരിശോധന നടത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്കിനകത്തോ പുറത്തോ ഭീഷണി സന്ദേശത്തില്‍ പറഞ്ഞത് പ്രകാരം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ജീവനക്കാരിലും നാട്ടുകാരിലുമുണ്ടായ പരിഭ്രാന്തിയൊഴിഞ്ഞത്.
.jpg)

