സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയില്‍

arrest

1987 ജനുവരി 11 ന് മദ്യപിച്ച് വീട്ടില്‍ എത്തി ബഹളം വെച്ച സഹോദരി ദര്‍ത്താവായ ചന്ദ്രശേഖരന്‍ പിളളയെ മോഹനന്‍ പിള്ള വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

കൊല്ലം വെളിയത്ത് സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയില്‍. പടിഞ്ഞാറ്റിന്‍കര സ്വദേശി മോഹനന്‍പിള്ളയാണ് അറസ്റ്റിലായത്. കോട്ടയത്ത് മറ്റൊരു പേരിലും വിലാസത്തിലും വിവാഹം കഴിച്ച് കുടുംബമായി ഒളിവില്‍ കഴിയുന്നതിനിടെയൊണ് അറസ്റ്റ്. 1987 ജനുവരി 11 ന് മദ്യപിച്ച് വീട്ടില്‍ എത്തി ബഹളം വെച്ച സഹോദരി ദര്‍ത്താവായ ചന്ദ്രശേഖരന്‍ പിളളയെ മോഹനന്‍ പിള്ള വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ 25 കാരനായ പ്രതിയെ എത്ര തിരഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായില്ല. ഒടുവില്‍ കൊലയാളി പിടിയിലായി. ചെറിയ കാലയളവല്ല. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ പോയ പ്രതി ആദ്യം എത്തിയത് വേളാങ്കണ്ണിയില്‍ ആയിരന്നു. പിന്നീട് കോട്ടയം ജില്ലയിലെ കല്ലറയെ ഒളിത്താവളമാക്കി.

ഒരു തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാജന്‍ എന്ന പുതിയ പേരിലും വിലാസത്തിലുമായിരുന്നു ജീവിതം. അതിനിടെ വിവാഹവും കഴിച്ചു. ഇപ്പോള്‍ 35 ഉം 37 ഉം വയസ്സുള്ള മക്കളുണ്ട്. അസുഖ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയ പ്രതി ഒരു വെളിയം സ്വദേശിയെ കണ്ടു. നാട്ടിലെ വിവരങ്ങള്‍ തിരക്കി. ഇക്കാര്യം പൊലീസിന്റെ ചെവിയില്‍ എത്തി. തുടര്‍ന്നാണ് അറസ്റ്റിലേക്കെത്തിയത്.
 

Tags