നേഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്.
നേഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാന്‍കുളമ്പ്, കണക്കന്‍തുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നേഴ്‌സിംഗ് കോളേജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
tRootC1469263">
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടര്‍ന്ന് നേഴ്‌സിംഗ് അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞു 2,40,000 രൂപ കബളിപ്പിച്ചെടുത്തു. അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന് പരാതി നല്‍കുകയായിരുന്നു.
ഇയാള്‍ക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊന്‍കുന്നം, മണര്‍കാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളില്‍ സമാന പരാതിയുണ്ട്. കട്ടപ്പന കോടതിയില്‍ ഹാജരാക്കി.
.jpg)

