കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

accident

സംഭവത്തിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച് ഇര്‍ഫാന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

കോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മുന്നൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനെ മാവൂര്‍ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച് ഇര്‍ഫാന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

tRootC1469263">

കൂളിമാട് മുന്നൂരില്‍ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയല്‍വാസിയായ തന്‍സിഫുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇര്‍ഫാന്‍ തന്‍സിഫിന്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും തന്‍സിഫിനെ ഇര്‍ഫാന്‍ മര്‍ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇര്‍ഫാന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തന്‍സിഫിന്റെ സഹോദരങ്ങളായ തസ്‌നീമിനെയും തന്‍സിലിനെയുമായിരുന്നു ഇര്‍ഫാന്‍ ആക്രമിച്ചത്.

തന്‍സിഫിനെ മര്‍ദിച്ചതറിഞ്ഞ തസ്‌നീമും തന്‍സിലും ബൈക്കില്‍ ഇര്‍ഫാനെ തേടി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരങ്ങള്‍ കയ്യില്‍ വടിയും കരുതിയിരുന്നു. റോഡില്‍ കാര്‍ തടഞ്ഞ് നിര്‍ത്തുന്നതിനിടെ ഇവരെ ഇര്‍ഫാന്‍ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്‍സിലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്‌നീമിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇര്‍ഫാനും തന്‍സിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags