വിവാഹ മോചന കേസു കൊടുത്തതോടെ മുങ്ങിയയാള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍

arrest
arrest

രാമനാട്ടുകര പാറമ്മലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്.

വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. എരഞ്ഞിക്കല്‍ സ്വദേശി സ്വപ്നേഷിനെയാണ് ആറ് വര്‍ഷത്തിന് ശേഷം എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര പാറമ്മലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്.

തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തുവെന്ന് കാണിച്ച് സ്വപ്നേഷിന്റെ ഭാര്യ ഇയാള്‍ക്കെതിരെ കേസ് നല്‍കുകയും വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കേസ് നടക്കുന്നതിനിടെ 2019 ല്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇത് ലോങ് പെന്‍ഡിംഗ് കേസ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായിരിക്കുകയാണ്.

Tags