വിവാദത്തിനിടെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി
Mar 8, 2026, 15:06 IST
'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
tRootC1469263">'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
.jpg)


