ലീഗിന്റെ അഭിനയമികവിന് മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും തോല്‍ക്കും;നല്ലപിള്ള ചമഞ്ഞിരിക്കാനവര്‍ക്ക് മടിയില്ലെന്ന് കെ ടി ജലീല്‍

Yes or no, either way, Pinarayi has decisions to make; KT Jaleel criticizes Chief Minister VD Satheesan

ഇടതുപക്ഷത്ത് മല്‍സരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിന്റെ ഭാഗത്തു നിന്ന് നേരിടുന്ന തികച്ചും വര്‍ഗീയത കലര്‍ന്ന ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവരാണ്

തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിലെ മുസ്ലിം വീടുകളില്‍ പോയി മുസ്ലിം ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇത്തരം ആരോപണങ്ങള്‍ ലീഗിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലീഗിന്റെ 'അഭിനയമികവിനു' മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും തോറ്റു പോകും! ജയരാജേട്ടന്‍ ലീഗിന്റെ വര്‍ഗീയക്കളികള്‍ ഇപ്പോഴാണോ മനസ്സിലാക്കുന്നത്? ഇത്തരം ആരോപണങ്ങള്‍ ലീഗിന്റെ സ്ഥിരം കലാപരിപാടിയാണ്. മങ്കടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മഞ്ഞളാംകുഴി അലി ആദ്യത്തെ തവണ മല്‍സരിച്ചപ്പോള്‍ ലീഗ് വ്യാപകമായി നടത്തിയ പ്രചരണം, നമസ്‌കാരപ്പായയില്‍ ഇരുന്ന ഉമ്മയെ തൊഴിച്ചവനാണ് അലി എന്നാണ്. അലി നിസ്‌കരിക്കൂല, നോമ്പ് നോല്‍ക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല...... അങ്ങിനെ പോയി ലീഗിന്റെ ആരോപണങ്ങള്‍. ആ തെരഞ്ഞെടുപ്പില്‍ അലി ആയിരം വോട്ടിന് തോറ്റു.

2011-ല്‍ തൃത്താലയില്‍ മല്‍സരിച്ച സഖാവ് മമ്മിക്കുട്ടിക്കെതിരെ ലീഗ് പ്രചരിപ്പിച്ചത് കേള്‍ക്കണ്ടെ! മമ്മിക്കുട്ടിക്ക് കള്ള് ഷോപ്പിലാണ് ജോലി. മുഴുകുടിയനാണ്, നിസ്‌കരിക്കൂല, നോമ്പ് നോല്‍ക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല.... അങ്ങിനെ പോയി ലീഗിന്റെ ആക്ഷേപം. മമ്മിക്കുട്ടി ചെറിയ വോട്ടിന് തോറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ പ്രചരിപ്പിച്ചത് എന്തായിരുന്നെന്നോ? ജലീല് സ്വര്‍ഗവും നരകവും ഇല്ലാന്ന് പറഞ്ഞു, എ.കെ.ജി.യും ഇ.എം.എസും ഇല്ലാത്ത സ്വര്‍ഗ്ഗം വേണ്ടെന്ന് പറഞ്ഞു.....അങ്ങിനെ എന്തൊക്കെ? എല്ലാറ്റിനും പുറമെ ഞാനെഴുതാത്ത ഒരു വ്യാജ സ്‌ക്രീന്‍ഷോട്ടും എന്റെ പേരില്‍ പ്രചരിപ്പിച്ചു. എനിക്ക് ലഭിക്കാന്‍ സാദ്ധ്യതയുള്ള ന്യൂനപക്ഷ വോട്ടുകള്‍ തടയലായിരുന്നു ലീഗ് ലക്ഷ്യം. ഡോ: ബി.ഇക്ബാല്‍ ചങ്ങനാശ്ശേരിയില്‍ മല്‍സരിച്ച ഘട്ടത്തിലും സമാന ആരോപണങ്ങള്‍ മുസ്ലിം വീടുകള്‍ കയറി ലീഗുകാര്‍ പ്രചരിപ്പിച്ചു. അന്ന് നിസ്സാര വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്.

ഇടതുപക്ഷത്ത് മല്‍സരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിന്റെ ഭാഗത്തു നിന്ന് നേരിടുന്ന തികച്ചും വര്‍ഗീയത കലര്‍ന്ന ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവരാണ്. ഇതെല്ലാം. ലീഗ് രണ്ടായി പിളര്‍ന്ന കാലത്ത് ഇടതുപക്ഷ മുന്നണിയില്‍ മല്‍സരിച്ച അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ത്ഥികളും സമാന ആരോപണങ്ങള്‍ നേരിട്ടവരാണ്. ഇതേ ആളുകള്‍ ലീഗ് സ്ഥാനാര്‍ത്ഥികളായാല്‍ അവരോളം നല്ല 'മുസ്ലിം' വേറെയില്ലെന്ന മട്ടിലാകും പച്ചക്കള്ളം പറഞ്ഞ അതേ നാവുകൊണ്ട് ലീഗുകാര്‍ വീടുകള്‍ കേറിപ്പറയുക. അതിനൊന്നും യാതൊരു ലജ്ജയും അവര്‍ക്കില്ല. അങ്ങിനെ തിരിച്ചും മറിച്ചും ലീഗുകാര്‍ പറഞ്ഞത് കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയ മനുഷ്യനാണ് മഞ്ഞളാംകുഴി അലി.

അബ്ദുല്ലക്കുട്ടി ഇടതുസ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മല്‍സരിച്ച ഘട്ടത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ഇതെല്ലാം ചെയ്ത് അപ്പുറത്തു പോയി ഞാനൊന്നുമറിയില്ലേ എന്ന മട്ടില്‍ 'നല്ലപിള്ള' ചമഞ്ഞ് ഞെളിഞ്ഞിരിക്കാനും യാതൊരു മനസാക്ഷിക്കുത്തും ലീഗിനില്ല. ഒരേസമയം കടുത്തവര്‍ഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട മതേതരത്വത്തിന്റെ വാഹകരാകാനുമുള്ള ലീഗിന്റെ ''അഭിനയമികവ്' അസാദ്ധ്യമാണ്. മമ്മൂട്ടിയും മോഹന്‍ലാലും വരെ ലീഗിനു മുന്നില്‍ തോറ്റുപോകും

Tags