രണ്ടര വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി മമല്‍ ആശുപത്രി

baby

രണ്ടര വസയുകാരിയായ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി

തിരുവനന്തപുരം:  ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി.ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടേഴ്‌സ് പറഞ്ഞു.

tRootC1469263">

നെബുലൈസേഷന്‍, അഡ്രിനാലിന്‍ കുത്തിവയ്പ്പുകളാണ് എടുത്തതെന്നും ഇത് ഒരിക്കലും മരണകാരണമാകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ശ്വാസംമുട്ടുമൂലം കുഞ്ഞ് അവശയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാകൂ.

അതേസമയം ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. രണ്ടര വസയുകാരിയായ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

Tags