മലേഷ്യയിലെ മിന്നൽ പ്രളയം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു.

nepaldeath

മലേഷ്യയിലെ സെലങ്കോറിൽ സുൻഗായ് പെർട്ടാക്, എയർ ലൂയിറ്റ് പെർട്ടാക് മേഖലയിൽ നവംബർ 9-ന് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി ലിനിൽ ചുണ്ടക്കാട്ടിൽ (44), എറണാകുളം പിറവം സ്വദേശി ഭാസ്കരൻ അനീഷ് (35) എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.

 മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുമായി മലേഷ്യയിലെ മലയാളി സംഘടനാ പ്രതിനിധികൾ ഇന്ത്യൻ ഹൈക്കമ്മീഷൻ, ആശുപത്രി അധികൃതർ എന്നിവരുമായി നോർക്ക റൂട്ട്സ് ബന്ധപ്പെട്ടുവരുന്നു. മലേഷ്യയിലെ മലയാളി സംഘടനാ പ്രതിനിധികൾ അവിടെയുള്ള നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. 

അപകടത്തിൽ കാണാതായിരുന്ന കണ്ണൂർ സ്വദേശി രഘുനാഥ് മണികോത്തിനെ (48) കണ്ടെത്താനുളള ശ്രമങ്ങൾ തുടരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുവാനും വേഗത്തിലാക്കുവാനും  മുഖ്യമന്ത്രി വി ഡി സതീശൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവരും നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിലെ കേരളസർക്കാർ പ്രത്യേക പ്രതിനിധി ജി ദേവരാജനും കേന്ദ്രവിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നു.
 

Tags