മലയാളിയുടെ ഭക്ഷണപ്രിയം; ഈ സാമ്പത്തികവർഷം തുടങ്ങിയത് 9044 കടകൾ
മലപ്പുറം: മലയാളികളും ഭക്ഷണവും തമ്മിലുള്ള ബന്ധം ലോകപ്രശസ്തമാണ്. ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയത് 9,044 ഭക്ഷണശാലകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 16 വരേയുള്ള കണക്കാണിത്.
സേവനമേഖലയിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്കാണിത്. ഫാസ്റ്റ് ഫുഡ്, ബിരിയാണി-മന്തി കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ, കഫേ, പലഹാരക്കടകൾ തുടങ്ങിയ വിവിധ വിഭാഗത്തിലാണിവ. ഇതിലൂടെ 587 കോടി രൂപയുടെ നിക്ഷേപവും 26,266 പേർക്ക് തൊഴിലും കിട്ടി.
tRootC1469263">ടൈലറിങ്, വസ്ത്രരൂപകല്പന, ആഭരണക്കടകൾ എന്നിവയാണ് പട്ടികയിൽ രണ്ടാമത്. 6,045 പുതിയ സംരംഭങ്ങളിലൂടെ 130.38 കോടി രൂപയുടെ നിക്ഷേപവും 8,970 പേർക്ക് ജോലിയും ഈ രംഗത്തുണ്ടായി.
ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളി ജിം, ആരോഗ്യ സംരക്ഷണം, ആയോധനമുറ പരിശീലനം, യോഗ വിഭാഗത്തിലും കരുത്തുകാട്ടിയിട്ടുണ്ട്. 5,330 കേന്ദ്രങ്ങളിലൂടെ 11,556 പേർക്ക് വരുമാനമാർഗമൊരുക്കി. ഓട്ടോമൊബൈൽ, കോച്ചിങ് സെന്റർ, ഇവന്റ് മാനേജ്മെന്റ്-മീഡിയ എന്നീ വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടായിരത്തിലധികം സ്ഥാപനങ്ങളും ഇക്കാലയളവിൽ തുടങ്ങിയിട്ടുണ്ട്.
.jpg)


