കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ തുടരുന്നു

Malayali youth missing from Coventry; search continues

വിഷ്ണു ജയകുമാർ (26)നെ ആണ് ശനിയാഴ്ച പുലർച്ചയോടെ കാണാതായത്.

 കൊവെൻട്രി: കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാനില്ലെന്ന് വിവരം. വിഷ്ണു ജയകുമാർ (26)നെ ആണ് ശനിയാഴ്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും  അറിയിച്ചു. സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ആണ് വിവരം.  ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത് .

tRootC1469263">

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കുക. 

Tags