ദില്ലിയില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Aug 25, 2026, 05:53 IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ ഇന്നലെയാണ് അപകടം സംഭവിച്ചത്.
ദില്ലിയില്‍ ബൈക്കപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം നഗറില്‍ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ ഇന്നലെയാണ് അപകടം സംഭവിച്ചത്.
മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പില്‍ തട്ടിയാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്. സിപിഐ ആസ്ഥാനമായ അജയ് ഭവനില്‍ കാന്റീന്‍ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.
.jpg)

