മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം, ദുരൂഹത ആരോപിച്ച് കുടുംബം
ഫെബ്രുവരി 20നാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ അഞ്ചല്‍ സ്വദേശിനിയായ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം: കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂരൂഹത ആരോപിച്ച് കുടുംബം.മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവ് നിഖിലിനെതിരെയാണ് മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.എട്ട് വര്‍ഷം മുന്‍പായിരുന്നു പട്ടം സ്വദേശിയായ നിഖിലിന്‍റെയും കാര്‍ത്തികയുടെയും വിവാഹം
ഫെബ്രുവരി 20നാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ അഞ്ചല്‍ സ്വദേശിനിയായ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിഖിലിനും നാല് വയസുള്ള മകള്‍ക്കും ഒപ്പമായിരുന്നു കാര്‍ത്തികയുടെ താമസം. കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മരണം നടന്ന സമയത്ത് നിഖില്‍ ഫ്ലാറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കാര്‍ത്തികയുടെ കുടുംബം ആരോപിക്കുന്നത്.
ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് നിഖില്‍. ജോലിയുടെ ഭാഗമായി നിഖില്‍ മെക്‌സികോയില്‍ പോയി വന്ന ശേഷം മകളുമായി അകന്നെന്ന് കുടുംബം പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കാര്‍ത്തിക ആവശ്യപ്പെടുന്ന വാട്‌സ്‌ആപ്പ് സന്ദേശം കുടുംബത്തിന്‍റെ പക്കലുണ്ട്. ബംഗളൂരു പൊലീസ് മകളുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം പറയുന്നു.
.jpg)

