ജപ്പാനില്‍ മലയാളി യുവതി ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച സംഭവം; ജപ്പാനില്‍ തന്നെ സംസ്‌കാരം

devika

യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം.

ജപ്പാനിലെ ഗിഫുവില്‍ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ ജപ്പാനില്‍ തന്നെ സംസ്‌കരിക്കും. ഇരിക്കൂര്‍ പടിയൂര്‍ സ്വദേശിയായ വി. ദേവികയെയാണ് (22) രണ്ടാം തീയതി ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ആറ് മാസം മുമ്പാണ് ദേവിക നഴ്‌സിംഗ് കെയര്‍ വിസയില്‍ ജപ്പാനില്‍ എത്തിയത്. ജപ്പാനിലെ ഇഗലൊചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയിലാണ് ദേവിക ജപ്പാനിലെത്തിയത്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം ശ്രമം നടത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍ എംപി, സജീവ് ജോസഫ് എംഎല്‍എ എന്നിവര്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു.


 

Tags