പ്രധാനമന്ത്രിയുടെ SPG അംഗമായ മലയാളി വാഹനാപകടത്തില്‍ മരിച്ചു
Sep 17, 2025, 13:02 IST
23 വർഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.കാസർകോട് ചിറ്റാരിക്കാല്‍ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിൻസ് മോൻ.
23 വർഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്സ് ഉദയഗിരി കണ്ണൂർ ജില്ല). മക്കള്‍ : ഫിയോണ,ഫെബിൻ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
tRootC1469263">.jpg)


