സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Updated: Oct 3, 2026, 09:56 IST
ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
മുംബൈ: സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനെ നിവാസിയായ ഗോപാലകൃഷ്ണൻ എസ് പിള്ള ആണ് മരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. റിട്ടയേഡ് റെയില്‍വേ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ് ഇദ്ദേഹം. ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്.
.jpg)

