പഴനിയില്‍ മലയാളികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേരുടെ നില ഗുരുതരം

accident
accident

പഴനി തീര്‍ഥാടനത്തിന് പോയ 16 അംഗ സംഘം സഞ്ചരിച്ച ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു

പഴനിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റ് ഒമ്ബത് പേരുടെ പരിക്ക് സാരമുള്ളതല്ല.

tRootC1469263">

ഇന്ന് രാവിലെയാണ് അപകടം. പഴനി തീര്‍ഥാടനത്തിന് പോയ 16 അംഗ സംഘം സഞ്ചരിച്ച ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇതുവഴി വന്ന മറ്റ് യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

 

Tags