മലയാളി വിദ്യാര്‍ത്ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടു

attack
attack

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.

മലയാളി വിദ്യാര്‍ത്ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടു. തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ഇന്റേണ്‍ഷിപ്പിന് പോയ നാല് വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഫോണും പഴ്‌സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഒഡീഷ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യ വര്‍ഷ എംടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്.

tRootC1469263">

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാള്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു. ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് നാട്ടിലേക്ക് വിവരങ്ങള്‍ അറിയിച്ചത്.
ബിയര്‍ ബോട്ടിലും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അടുത്തദിവസംതന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.

Tags