മലയാളി വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി

Death due to boat capsizing in Puthukurichi; A fisherman died

പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയൻസ് ( കൊല്‍ക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവല്‍ ജോസ്. അതേസമയം കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു

എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയും എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടില്‍ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചത്‌. അമ്മ: ജെസി.

തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാമ്പസില്‍നിന്ന് കണ്ടെടുത്തത്. ഹോസ്റ്റല്‍ കെട്ടിടത്തിനുതാഴെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ബിധാൻനഗർ സൗത്ത് പോലീസ് കാമ്പസിലെത്തി ജുവാന്റെ സഹപാഠികളെയും സർവകലാശാലാ ജീവനക്കാരെയും ചോദ്യം ചെയ്തു.

സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനയച്ചു. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു എന്നാണ് അധികൃതർ വീട്ടില്‍ അറിയിച്ചിരിക്കുന്നത്.

Tags