മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Updated: Jun 8, 2026, 12:51 IST
സർവീസ് റോഡില്‍ ഇന്തുവാലുവില്‍ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
പത്തനംതിട്ട: മൈസൂരുവില്‍ ഇരുചക്രവാഹനത്തില്‍ ടിപ്പർ ലോറി ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.പത്തനംതിട്ട ഓമല്ലൂർ കടുവിനാല്‍ അനു മാത്യുവിന്റെ മകള്‍ അലീന സൂസൻ അനു (20) ആണു മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. സർവീസ് റോഡില്‍ ഇന്തുവാലുവില്‍ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
.jpg)

