മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ജര്‍മനിയില്‍ ജീവനൊടുക്കിയ നിലയില്‍

kottayam
kottayam

ഞായറാഴ്ച ഉച്ചയ്ക്കും അമല്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ അമലിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ലഭിച്ചു

കോട്ടയം: മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥി ജര്‍മനിയില്‍ ജീവനൊടുക്കിയ നിലയില്‍.കോട്ടയം കാണക്കാരി കാട്ടാത്തിയില്‍ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്.നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്ബാണ് അമല്‍ ജർമനിയിലേക്ക് പോയത്.

ഞായറാഴ്ച ഉച്ചയ്ക്കും അമല്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ അമലിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ലഭിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രി അമല്‍ മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്

tRootC1469263">

ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് പോലീസില്‍ പരാതി നല്‍കി. കേരളാ പോലീസ് വിവരം ജർമൻ പോലീസിനോട് തിരക്കിയപ്പോഴാണ് ജീവനൊടുക്കിയതാണെന്ന വിവരം അറിഞ്ഞത്.

Tags