ബെംഗളൂരുവിൽ മലയാളി അഭിഭാഷകയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Updated: May 29, 2026, 11:48 IST
മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി.
ബെംഗളൂരു : മലയാളി അഭിഭാഷകയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ലിൻസി.
.jpg)

