യുഎസില്‍ മലയാളി യുവതിയെ വെടിവച്ചതിന് പിന്നില്‍ സാമ്പത്തികപ്രശ്‌നം; ഭര്‍ത്താവ് അമല്‍ കുറ്റം സമ്മതിച്ചു

google news
us

യുഎസില്‍ മലയാളി യുവതിയെ ഭര്‍ത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണെന്നു പൊലീസ്. യുഎസില്‍ താമസമാക്കിയ ഉഴവൂര്‍ കുന്നാംപടവില്‍ മീര ഏബ്രഹാമി(30)നെയാണു ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി (30) വെടിവച്ചത്. ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. വീട്ടില്‍ വച്ച് ഇരുവരും വഴക്ക്കൂടി. പിന്നീട് വഴക്ക് അയല്‍ വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഇരുവരും കാറില്‍ കയറി അരകിലോമീറ്റര്‍ അകലെയുള്ള പള്ളിക്ക് മുന്നിലെത്തി. അവിടെവെച്ചായിരുന്നു സംഭവം ഉണ്ടായത്. 

2 മാസം ഗര്‍ഭിണിയായിരുന്ന മീരയുടെ ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗര്‍ഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.


 

Tags