ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ;ഭാര്യയെ കൊന്ന് ഭർത്താവ് ജിവനൊടുക്കിയതെന്ന് സൂചന
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ വാടക ഫ്ലാറ്റിലാണ് വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. അസ്ലം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്ലം. ഭാര്യയെ കൊന്ന് സ്വയം ജീവനൊടുക്കുന്നതിന് മുമ്പ് അസ്ലം തന്റെ പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
.jpg)


