ഓൺലൈനിൽ വൈറലായി മലയാളം എഐ വീഡിയോകൾ‌

Malayalam AI videos go viral online
Malayalam AI videos go viral online


പത്തനംതിട്ട: എഐ ദിനോസറിന്റെയും പാട്ടുപാടുന്ന പൂച്ചയുടെയും കാലംകഴിഞ്ഞു. മലയാളികളുടെ രൂപസാദൃശ്യമുള്ള, മലയാളം പറയുന്ന എഐ വീഡിയോകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൗതുകത്തേക്കാളേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് ഈ എഐ ചതിക്കുഴികൾ. ഇവ സത്യമെന്ന് വിശ്വസിച്ച് പങ്കിടുകയും കമന്റിടുകയും ചെയ്യുന്നതിൽ മുതിർന്നവരാണ് കൂടുതൽ. യഥാർ‍ഥമെന്ന് തോന്നുംവിധമുള്ള വീഡിയോകളാണെല്ലാം. ചാനലിൽ വാർത്ത വായിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതുമായ വീഡിയോകൾ വലിയരീതിയിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.

tRootC1469263">

ഗൂഗിളിന്റെ വിഇഒ 3 (veo 3) എഐ മോഡൽ അടിസ്ഥാനമാക്കിയുള്ള തേഡ് പാർട്ടി ആപ്പുകളും മറ്റ് എഐ മോഡലുകളുമാണ് ഈ വീഡിയോകൾക്കു പിന്നിൽ. അശ്ലീലപദങ്ങൾ ഉപയോഗിച്ചുള്ള പല വീഡിയോകളും കൂട്ടത്തിലുണ്ട്.

ചിലതിൽ അപ്ലോഡ് ചെയ്യുന്ന പേജുകളുടെ പേരിൽത്തന്നെ എഐ എന്നുണ്ടാകും. അതിശയോക്തി കലർന്ന കാര്യങ്ങൾ വീഡിയോയിൽ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. എഴുത്തിലുള്ള പ്രശ്നം, അസാധാരണമായ നിറം, ചലനങ്ങളിലെ വ്യത്യാസം എന്നിവയിലൂടെ ഒരുപരിധിവരെ മനസ്സിലാക്കാൻ കഴിയുമെന്ന് നെറ്റ്‍വർക്ക് സെക്യൂരിറ്റി അനലിസ്റ്റായ അജു തോമസ് പണിക്കർ പറഞ്ഞു.


 

Tags