മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തിൽ വൻ തീപിടിത്തം ; ലക്ഷങ്ങളുടെ നാ​ശ​ന​ഷ്ടം

Major fire at a theatre complex in Malappuram town; damages worth lakhs.

 മ​ല​പ്പു​റം: ന​ഗ​ര​ത്തി​ലെ തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലു​ള്ള ‘പ​ത്മം’ തി​യ​റ്റ​റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലെ സ്ക്രീ​ൻ-2 ൽ ​നി​ന്ന് ശ​ബ്ദം കേ​ട്ട് ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​പ​ട​ർ​ന്ന് പി​ടി​ച്ചി​രു​ന്നു.

ഉ​ട​ൻ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്രോ​ജ​ക്ട​ർ റൂ​മി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ആ​ദ്യം ത​ട​ഞ്ഞു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ഒ​ന്നാ നി​ല​യി​ലെ സ്ക്രീ​ൻ - 1ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യ​ത്. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​വാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചെ​മ്മാ​ട് തൃ​ക്കു​ളം സ്വ​ദേ​ശി വി.​സി. ദാ​മോ​ദ​ര​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തി​യ​റ്റ​ർ. വെ​ള്ളി​യാ​ഴ്ച ര​ണ്ട് സി​നി​മ​ക​ൾ ഒ​രേ സ​മ​യം റി​ലീ​സാ​കാ​ൻ ഇ​രി​ക്കെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ 40 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ ടി. ​അ​നൂ​പ്, സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ, എം. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ ​പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ കെ. ​സ​ന്ദീ​പ്, മ​നോ​ജ് മു​ണ്ടേ​ക്കാ​ട്, സി. ​ര​ജീ​ഷ്, പി. ​മു​ഹ​മ്മ​ദ് ഷി​ബി​ൻ, പി.​കെ. അ​ബ്ദു​ല്ല, പി. ​അ​ഭി​ന​ന്ദ്, പി.​രാ​ജേ​ഷ്, സി. ​പ്ര​മോ​ദ് കു​മാ​ർ, കെ.​വി. കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.  

Tags