വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ രോഗിക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

thiroor taluk hospital
thiroor taluk hospital

അരമണിക്കൂര്‍ ആശുപത്രിയില്‍ നിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ഉഷ പറഞ്ഞു

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കാലിന് പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ എആര്‍ നഗര്‍ സ്വദേശിനി പട്ടേരി വീട്ടില്‍ ഉഷയാണ് ആശുപത്രിയില്‍ ഏറെനേരം കാത്തുനിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നതായി പരാതി നല്‍കിയത്. 

ഫെബ്രുവരി 28-ന് രാത്രി 10:49-നാണ് അപകടത്തില്‍ പരിക്കേറ്റ് ഉഷ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലാണ് ഉഷ ചികിത്സ തേടിയത്. അരമണിക്കൂര്‍ ആശുപത്രിയില്‍ നിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ഉഷ പറഞ്ഞു. 

തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയാണ് ചികിത്സ തേടിയത്. ചികിത്സ നിഷേധിച്ചെന്ന് കാണിച്ച് ഇവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
 

Tags