മലപ്പുറത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരനെ തെരുവ് നായ് കടിച്ചു
Oct 22, 2025, 15:50 IST
മലപ്പുറം : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്.കോട്ടക്കൽ സ്വദേശി വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്.
മുൻ വാതിലൂടെ അകത്ത് കടന്ന നായ് കുട്ടിയെ കടിക്കുകയായിരുന്നു.കാലിന് മുറിവേറ്റ മിസ്ഹാബിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
.jpg)


