മലപ്പുറത്ത് പൂജാരി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

d
d

അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരിയെയാണ് ക്ഷേത്രക്കുളത്തി ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

tRootC1469263">

അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags